അട്ടപ്പാടിയിലെ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച മില്ലറ്റ് കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് അറിവ് നല്‍കുന്നതിനായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അപ്പേഡയുടെ(അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ്
എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി) നേതൃത്വത്തിലായിരുന്നു പരിശീലനം. അപ്പേഡ റീജണല്‍ ഹെഡ് സിമി ഉണ്ണികൃഷ്ണന്‍ ക്ലാസുകള്‍ നയിച്ചു. അഗളി മിനി സിവില്‍ സ്‌റ്റേഷന്‍ ഹാളില്‍ നടന്ന ക്ലാസില്‍ 105 മില്ലറ്റ് കര്‍ഷകരും ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രതിനിധികളും പാലക്കാട്, കോയമ്പത്തൂര്‍ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു.

മില്ലറ്റ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകള്‍ പരിചയപ്പെടുത്തുക, ഉത്പന്നം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, കയറ്റുമതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ എന്നിവ പരിഹരിക്കുക ലക്ഷ്യമിട്ടാണ് ക്ലാസ് സംഘടിപ്പിച്ചത്. അട്ടപ്പാടിയിലെ 40 ഊരുകളിലെ 741.97 ഹെക്ടര്‍ മില്ലറ്റ് കൃഷിക്കാണ് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലത, കൃഷി ഓഫീസര്‍ രഞ്ജിത്ത്, കൃഷി ഓഫീസര്‍ ദീപാ ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മരുതന്‍, വിവിധ ഊരുകളിലെ മൂപ്പന്മാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.