ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സ്യ കർഷക സംഗമത്തിൻ്റെയും ഉൾനാടൻ മത്സ്യ കർഷക ക്ലബ്ബ് രൂപീകരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു. മത്സ്യകൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്ക് അംഗത്വം നൽകുന്നതിനും അവർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും പരിശീലനവും വിപണി കണ്ടെത്തുന്നതിനുള്ള ഇടപെടലുകളും ക്ലബ്ബ് നടത്തും.

വൈസ് പ്രസിഡന്റ് സിസി ജയ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ അയൂബ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഷാജി സി, വാർഡ് മെമ്പർമാരായ ജിബിമോൾ, രമ്യ പ്രദീപ്, കോഡിനേറ്റർ രജിത ഉല്ലാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ ചെയർമാനും ഫിഷറീസ് കോഡിനേറ്റർ ലീന തോമസ് കൺവീനറായും തെരഞ്ഞെടുത്തു.