നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക്കിൽ 2022-23 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന്റെ ഒഴിവുള്ള ആറ് സീറ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് സെപ്റ്റംബർ 29ന് പോളിടെക്‌നിക് കോളജിൽ സ്‌പോട് അഡ്മിഷൻ നടത്തും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസ് സഹിതം കോളജിൽ ഹാജരായി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ് രജിസ്‌ട്രേഷൻ രാവിലെ ഒമ്പതു മുതൽ 11 വരെ മാത്രം. പ്രവേശന നടപടികൾ 11 മുതൽ ആരംഭിക്കും. രജിസ്‌ട്രേഷൻ സമയം കഴിഞ്ഞ് വരുന്ന വിദ്യാർഥികളെ അഡ്മിഷനു പരിഗണിക്കില്ല. റാങ്ക് വിവരങ്ങൾ www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫീസ് പേയ്‌മെന്റ് കാർഡ് വഴി മാത്രം ആയിരിക്കുന്നതാണ്.