ഓപ്പറേഷൻ യെല്ലോ പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം
അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. അനർഹമായി കാർഡുകൾ കൈവശം വെച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറും , 1967 എന്ന ടോൾഫ്രീ നമ്പറും പൊതുവിതരണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. 1000 ച. അടിയിലധികം വിസ്തീർണ്ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, നാലു ചക്ര വാഹനം (ടാക്സിഒഴികെ) എന്നിവയുള്ളവർ മുൻഗണ റേഷൻ കാർഡിന് അർഹരല്ല. ഇത്തരത്തിൽ കാർഡുകൾ കൈവശപ്പെടുത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും നൽകാം. ഇതിന്റെ ഭാഗമായി വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
സിറ്റി റേഷനിംഗ് ഓഫീസ് ( നോർത്ത് )- 0495 2374565
സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത് )-0495 2374807
താലൂക്ക് സപ്ലൈ ഓഫീസ് കോഴിക്കോട് -0495 2374885
താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി-0496 2620253
താലൂക്ക് സപ്ലൈ ഓഫീസ് വടകര -0496 2522472
താലൂക്ക് സപ്ലൈ ഓഫീസ് താമരശ്ശേരി-0495 2224030
ജില്ലാ സപ്ലൈ ഓഫീസ് കോഴിക്കോട്- 0495 2370655