ചേർപ്പ് ബ്ലോക്കിൽ കയർ ഭൂവസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കയർ വികസന വകുപ്പിന്റെയും തൃശൂർ കയർ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ‘കയർ ഭൂവസ്ത്ര പ്രയോജന സാധ്യതകൾ, കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങൾ’ എന്ന വിഷയത്തിൽ ആലപ്പുഴ ജില്ല കയർ കോപ്പറേഷൻ സെയിൽസ് മാനേജർ ആർ അരുൺ ചന്ദ്രൻ ക്ലാസുകൾ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എം കെ ഉഷ മുഖ്യപ്രഭാഷണം നടത്തി. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൻ ഹസീന അക്ബർ, തൃശൂർ കയർ പ്രൊജക്ട് ഓഫീസർ ബി ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി കെ സംഗീത്, തൃശൂർ കയർ പ്രൊജക്ട് ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാർ സജി സെബാസ്റ്റ്യൻ, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, കയർ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.