നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐ.റ്റി.ഐ/ കെ.ജി.സി.ഇ, പ്ലസ്ടു/ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ നടത്തും.

അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ജനറൽ/ സംവരണ വിഭാഗക്കാരും അന്നേ ദിവസം രാവിലെ 9.30 മുതൽ 11.30 വരെ കോളേജിൽ ഹാജരായി രജിസ്‌ട്രേഷൻ നടത്തണം. നിശ്ചിത സമയത്തിനുശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 13,200 രൂപയും മറ്റുള്ളവർ ഏകദേശം 16,070 രൂപയും അടയ്ക്കണം. പി.ടി.എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ക്രഡിറ്റ് കാർഡ് വഴി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.