ലോക പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ചുളള ജില്ലാതല ഉദ്ഘാടനം, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. റാന്നി-പെരുനാട് ബഥനി സെന്റ്മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു.

മാലിന്യ നിര്‍മ്മാര്‍ജ്ജനം, യഥാസമയം നായകള്‍ക്ക് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുക എന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദേഹം പറഞ്ഞു.
പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, റാന്നി-പെരുനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്യ.ആര്‍.നായര്‍, വെറ്റനറി സര്‍ജന്‍ ഡോ.നിതിന്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ റ്റി.കെ അശോക് കുമാര്‍, മെമ്പര്‍ റ്റി.ആര്‍ രാജന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍.ക്രിസ്റ്റീന, റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍.മെറീന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ലോക പേവിഷബാധാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, വെറ്റനറി സര്‍ജന്‍ ഡോ.നിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള പ്രതിജ്ഞ റിട്ടറയേഡ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍.മെറീന ചൊല്ലികൊടുത്തു.