2021-ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി എറണാകുളം ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹോളിൽ ഒക്ടോബർ 29 രാവിലെ 10.30ന് കൂടാൻ നിശ്ചയിച്ചിരുന്ന യോഗം ഒക്ടോബർ 30ന് രാവിലെ 10.30ലേയ്ക്ക് മാറ്റി. യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. 2021ലെ കേരള പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org – Home Page) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താത്പര്യമുള്ളവർക്ക് പ്രസ്തുത യോഗത്തിൽ നേരിട്ടോ രേഖമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കാം. ഇ-മെയിൽ: legislation@niyamasabha.nic.in.