വനിത ശിശു വികസന വകുപ്പ് മാനന്തവാടി ബ്ലോക്ക് ഐ.സി.ഡി.എസ് പ്രോജക്ടിലെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായുളള ‘പോഷണ്‍ മാ’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന പരിപാടിയില്‍ പൊതുജനങ്ങളില്‍ ഗുണമേന്മയുള്ള പോഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ന്യൂട്രീഷന്‍ എക് സിബിഷനും ആരോഗ്യവകുപ്പുമായി സഹകരിച്ച് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ അമീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.എംവിമല, സല്‍മ മോയിന്‍, വി. ബാലന്‍ , സി.ഡി.പി.ഒ സി.ബീന, അങ്കണവാടി വര്‍ക്കര്‍ പി.എസ് രമാദേവി, കെ.പി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
