ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലാതല സമിതിയ്ക്ക് പുറമെ ഗ്രാമപഞ്ചായത്ത്/നഗരസഭാ തല സമിതിയും വാർഡ്തല സമിതികളും രൂപീകരിക്കും.

ജില്ലാതല സമിതിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായും ജില്ലാ കളക്ടർ കോ-ഓർഡിനേറ്ററായുമുള്ള കമ്മിറ്റിയിൽ ജില്ലയിലെ എം. പി.മാർ, ജില്ലയിലെ എം എൽ എ മാർ, ജില്ലാ പോലീസ് മേധാവി, എ ഡി എം, ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്, ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഡി എം ഒ (ആരോഗ്യം), നഗരസഭാ ചെയർമാന്മാരുടെ ചേമ്പറിന്റെ പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്റെ പ്രതിനിധി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ പ്രതിനിധി, പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധി
ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെക്രട്ടറി, ജില്ലാ കോ – ഓർഡിനേറ്റർ, നെഹ്രു യുവക് കേന്ദ്ര, യൂത്ത് പ്രോഗ്രാം ഓഫീസർ, യൂത്ത് വെൽഫെയർ ബോർഡ് നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാ പ്രതിനിധി, ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ, കുടുംബശ്രീ, ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, തുടങ്ങിയവർ അംഗങ്ങളായിരിക്കും.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, പൊതുജനപങ്കാളിത്തത്തോടെ സംവാദങ്ങൾ, ചർച്ചകൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയുളള പ്രതിജ്ഞ, സൈക്കിൾ റാലി, കൂട്ടയോട്ടം, മനുഷ്യചങ്ങല സംഘടിപ്പിക്കൽ, രക്ഷ കർത്താക്കൾക്ക് കൗൺസലിങ്, ലഹരി ഉപയോഗത്തിൽ നിന്നും വിമുക്തരായവരുടെ കൂടിച്ചേരൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം ഷൈജു പി ജേക്കബ്ബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണർ സലിം വിഎ, നർകോട്ടിക് ഡിവൈഎസ്പി മാത്യു ജോർജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ, മന്ത്രിയുടെയും എംൽഎമാരുടെയും പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.