ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ബി.പി എല്‍ ലിസ്റ്റിന് താഴെയുള്ളവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവും, വീടില്ലാത്തവര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാല്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രവും, സ്ഥലം ഇല്ലാത്തവര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഗുരുതര രോഗങ്ങള്‍ (കാന്‍സര്‍,ഡയാലിസിസ്,കിടപ്പ് രോഗികള്‍) ഉള്ളവര്‍ ഡോക്ടറുടെ സാക്ഷ്യ പത്രവും, പരമ്പരാഗത തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം ഹാജരാക്കണം. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ ഓഫീസുകളില്‍ നേരിട്ട് സ്വീകരിക്കില്ല. വെബ്സൈറ്റ് വിലാസം : www.civilsupplieskerala.gov.in
