എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്രിന്‍സിപ്പാള്‍ (യോഗ്യത: പി.ജി, 5 വര്‍ഷത്തെ അധ്യാപന പരിചയം), എച്ച്.ആര്‍. മാനേജര്‍ (യോഗ്യത: പി.ജി), അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത: MTTM / MBA- (Travel and Tourism), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍, ബിസിനസ്സ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ്‌സ്, ട്യൂട്ടേര്‍സ് (യോഗ്യത: ബിരുദം), വെയര്‍ ഹൗസ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ് (യോഗ്യത: +2 / ഐ.ടി.ഐ/ ഡിപ്ലോമ) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍- 0495 2370176.
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്, പ്ലംബിങ്ങ് സാനിറ്റേഷന്‍ ആന്‍ഡ് ഹോം ടെക്‌നീഷ്യന്‍, ലാപ്‌ടോപ് സര്‍വീസിങ്ങ്, ടാലി അക്കൗണ്ടിംഗ് വിത് ജി.എസ്.ടി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.സി.എ, വെബ് ഡിസൈസനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ സിവില്‍സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 0495 2370026, 8891370026.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയം രണ്ടിലെ ബാല്‍വാടിക ക്ലാസുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്- kvno2clt@gmail.com, 0495 2744200.