കോട്ടയം ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ സീനീയർ മാനേജർ (ഫിനാൻസ്) തസ്തികയിൽ സ്ഥിരം ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദവും സി.എയും സി.എം.എയും ആണ് യോഗ്യത. 8 മുതൽ 10 വരെ വർഷം പ്രവർത്തി പരിചയം അഭികാമ്യം. 55 വയസാണ് പ്രായ പരിധി. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
വിശദവിവരത്തിന് ഫോൺ: 0484 2312944