വിമുക്തഭടൻമാരുടെ മക്കൾക്ക്് 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ്സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക്ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷികവരുമാന പരിധി മൂന്ന് ലക്ഷം രൂപ. പൂരിപ്പിച്ച അപേക്ഷ നവംബർ 30നകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നൽകണം. വെബ്സൈറ്റ് www.sainikwelfarekerala.org, ഫോൺ: 0481 2371187