അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബര്‍ ഒന്നിനോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ അതിജീവനവും സാമൂഹ്യ സംഭാവനകളും എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരാര്‍ത്ഥികള്‍ കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ഫോട്ടോ അയക്കരുത്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29 ന് വൈകിട്ട് അഞ്ചിനകം ഫോട്ടോ പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ സഹിതം dsjoktm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2563980