അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ്, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. പിണങ്ങോട് പീസ് വില്ലേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യാതിഥിയായി.
”മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ ഉല്‍പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും” എന്ന ആശയമാണ് ഈ വര്‍ഷത്തെ വയോജന ദിനത്തിന്റെ പ്രമേയം.

വയോജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയോ സെല്‍ഫി ക്ലിക്ക് മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ കലാപരിപാടികളും നടന്നു.