വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി സംസ്ഥാനതലത്തിൽ നടക്കുന്ന ടൂർണമെന്റുകൾ ഏകോപിപ്പിക്കുന്നതിന് താല്പര്യമുള്ള ക്ലബ്ബുകൾ/സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പെൺകുട്ടികൾക്കായി ഏകദിന ബാഡ്മിന്റൺ, ചെസ്സ്, കബഡി, വോളിബോൾ ടൂർണമെന്റ്, ആൺകുട്ടികൾക്കായി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് എന്നിവയാണ് സംഘടിപ്പിക്കുന്നത്. പ്രൊപ്പോസൽ സമർപ്പിക്കുന്ന സംഘടനകൾക്ക് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതുസംബന്ധിച്ച വിവരങ്ങൾ അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷകൾ ഒക്ടോബർ 15 നകം ഡയറക്ടർ, ഐ.സി.പി.എസ്, വനിതാ ശിശുവികസന വകുപ്പ്, പ്രിസൺ ഹെഡ് കോർട്ടേഴ്സിന് എതിർവശം, പൂജപ്പുര, തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ കവറിന് പുറത്ത് കോ-ഓർഡിനേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ടൂർണമെന്റ് ഏതെന്ന് വ്യക്തമാക്കണം. വിവരങ്ങൾക്ക്: icpskerala@gmail.com, ഫോൺ: 0471- 2342235.