ഗാന്ധി ജയന്തിയോടനുബന്ധിച്ച് കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. എ.ഡി.എം. എസ്. സന്തോഷ് കുമാറിൻറെ നേതൃത്വത്തിലായിരുന്നു ദിനാചരണം.
മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു നടത്താനിരുന്ന മറ്റെല്ലാ പരിപാടികളും റദ്ദ് ചെയ്തിരുന്നു. ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ ഒക്ടോബർ ആറിന് നടത്തും.
സർവോദയം മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്. സുധീർ, ജില്ല സെക്രട്ടറി എം. ഡി. സലിം, ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാട്, മിത്ര മണ്ഡലം ജില്ല പ്രസിഡന്റ് പി. കുഞ്ഞുമോൻ, ജോയിൻറ് സെക്രട്ടറിമാരായ കെ. എൽ. രാജേന്ദ്രൻ, രശ്മി രാജേഷ്, സെക്രട്ടറി ആശ കുമാരി, ഗാന്ധി ദർശൻ വേദി ജില്ല സെക്രട്ടറി സോളമൻ പഴമ്പാശ്ശേരി, സംസ്ഥാന കൺവീനർ റാബിയ, ജില്ല കമ്മിറ്റി അംഗങ്ങളായ ജലീൽ, സാബു, പത്മകുമാർ എന്നിവർ പങ്കെടുത്തു.