മുക്കം നഗരസഭയുടെയും സംസ്ഥാന വനിതാ കമ്മിഷന്റെയും നേതൃത്വത്തിൽ നടത്തുന്ന ജാഗ്രതാ സമിതി പരിശീലന പരിപാടി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. ഇ.എം എസ് ഹാളിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ടി ബാബു വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവിയെ ആദരിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ വി.കുഞ്ഞൻ, കെ.കെ റുബീന, പ്രജിദ പ്രദീപ്, മുഹമ്മദ് അബ്ദുൽ മജീദ്, ഇ.സത്യനാരായണൻ, മുക്കം എസ് ഐ സജിത് സജീവ്, കാഞ്ചനമാല, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.സി.കെ സാജിറ ക്ലാസിന് നേതൃത്വം നൽകി.