മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റി കോളേജിൽ വിവിധ ബിരുദ പിജി കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് ഒക്ടോബർ 7,10,11 തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദ വിവരങ്ങൾക്ക് 8606797541
അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ഗവ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചറുടെ ഒരു ഒഴിവ് ഉണ്ട്. ഒക്ടോബർ 11 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 04935 240351
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2022-23 പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു . ജല മത്സ്യകൃഷിക്കായുള്ള നവീന കുളം നിര്മ്മാണം , വീടിന്റെ പിന്നാമ്പുറങ്ങളിൽ ഓരു ജല / ശുദ്ധജല അലങ്കാര മത്സ്യംവളര്ത്തൽ കേന്ദ്രം , ഇടത്തരം ജല / ശുദ്ധജല അലങ്കാരമത്സ്യം വളര്ത്തൽ കേന്ദ്രം ,ചെറുകിട ബയോഫ്ളോക്ക് യൂണിറ്റ് നിര്മ്മാണം എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . കൂടുതൽ വിവരങ്ങള്ക്ക് 0495 2381430
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജിൽ വിവിധ പി ജി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 6 ന് മുൻപായി അതാത് വകുപ്പ് തലവന്മാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
എസ് സി കാറ്റഗറി-(എംഎസ് സി ഫിസിക്സ് 2,എം സ് സി സ്റ്റാറ്റിക്സ് (1) എം എ ഹിന്ദി (3). എസ് ടി കാറ്റഗറി -എംഎ ഹിസ്റ്ററി(1), എംഎ മലയാളം(1), എംകോം(1),എംഎസ് സി ഫിസിക്സ് (1), എം എസ് സി സ്റ്റാറ്റിക്സ് , എം എ ഹിന്ദി വിഷയങ്ങളിലാണ് ഒഴിവുകൾ : കൂടുതൽ വിവരങ്ങൾക്ക് 0495 2320694