അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുതിർന്ന സമ്മതിദായകരെ ആദരിച്ചു. നൂറ് വയസ് തികഞ്ഞ വെസ്റ്റ്ഹിൽ സ്നേഹഭവൻ അന്തേവാസി മറിയാമ്മ ചക്കോയെ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി പൊന്നാട അണിയിച്ച് ആദരിച്ചു. ഇലക്ഷൻ കമ്മീഷണറുടെ പ്രശംസാ പത്രവും കൈമാറി. സ്നേഹ ഭവനിലെ എല്ലാവരുടെയും ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചു.
ജില്ലയിലെ എല്ലാ മുതിർന്ന പൗരൻ മാരെയും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജില്ലാ ഇലക്ഷൻ വിഭാഗം ആദരിച്ചു.
വെസ്റ്റ്ഹിൽ സ്നേഹഭവനിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യുട്ടി കലക്ടർ കെ.ഹിമ അധ്യക്ഷത വഹിച്ചു. തഹസിൽദാർ പ്രേംലാൽ, ഇലക്ഷൻ ഡെപ്യുട്ടി തഹസിൽദാർമാരായ റോയ് ജോൺ, വിജയൻ, ജൂനിയർ സൂപ്രണ്ട് സുഭാഷ്, തുടങ്ങിയവർ പങ്കെടുത്തു.