വോട്ടര്‍മാരുടെ ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി നൂറു ശതമാനം പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് 11 പേര്‍ക്കും, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്ന് 45 പേരും മാനന്തവാടി മണ്ഡലത്തില്‍ നിന്ന് 9 പേരും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. നിലവില്‍ കല്‍പ്പറ്റയില്‍ 37 ശതമാനവും ബത്തേരിയില്‍ 57 ശതമാനവും മാനന്തവാടിയില്‍ 46 ശതമാനവും പേര്‍ ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചു. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ യേശുദാസ്, ഇലക്ഷന്‍ വിഭാഗം ജീവനക്കാരായ റ്റിജു തോമസ്, ഇ.പി. ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.