ആലപ്പുഴ: വെള്ളമിറങ്ങുന്നതോടെ ജല ഗതാഗതം പുനസ്ഥാപിക്കുമെന്ന് ജലഗാതഗത വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ബോട്ട് ജെട്ടികളെല്ലാം മുങ്ങിപ്പോയതോടെ ബോട്ടുകളൊന്നും ഓടാത്ത സ്ഥിതിയാണുള്ളത്. വെള്ളമുയർന്നതിനാലും ശക്തമായ അടിയൊഴുക്ക് ഉള്ളതിനാലും ബോട്ടുകൾ ഓടിക്കാനാവില്ലെന്നും അവർ പറയുന്നു.ഏറെയാത്രക്കാരുണ്ടായിരുന്ന കുട്ടനാട് ഇപ്പോൾ യാത്രക്കാരുടെ എണ്ണവും ശുഷ്‌കമാണ്.