അപേക്ഷ ക്ഷണിച്ചു

 

സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 -ന് മുൻപ് എൻബിഎഫ്സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2770534 / 8592958677. nbfc.norka@kerala.gov.in / nbfc.coordinator@gmail.com

 

ടെണ്ടർ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് 2022-23 സാമ്പത്തിക വർഷത്തിലേക്ക് കരാർ വാഹനം വാടകക്ക് ഏടുക്കുന്നതിനായി ടെണ്ടർ നടത്തുന്നു. അപേക്ഷാ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഓക്ടോബർ 13 ഉച്ചക്ക് 1 മണി വരെ.കൂടുതൽ വിവരങ്ങൾക്ക് : – 0495 2702523/ 8547233753 .

 

സ്പോട്ട് അഡ്മിഷൻ

 

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു കീഴിലുള്ള (കേപ്പ്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി

(ഐ എം ടി) പുന്നപ്രയിൽ 2022 -2024 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾ ടൈം എം ബി എ പ്രോഗ്രാമിൽ ഒഴിവുണ്ട് . ഓക്ടോബർ 6 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0477 2267602, 8590599431, 9847961842, 8301890068

 

അപേക്ഷ ക്ഷണിച്ചു

 

ഗവ:കോളേജ് തലശ്ശേരി ചൊക്ലിയിൽ സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്.സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് രാവിലെ 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800

 

അറിയിപ്പ്

 

വാർദ്ധക്യകാല പെൻഷൻ ലഭിക്കേണ്ട ആവശ്യാർത്ഥം വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചവർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസുകളിൽ എത്തിച്ചേരണ്ട ആവശ്യമില്ലെന്നും സമയപരിധിക്കുളളിൽതന്നെ അത് ലഭ്യമാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

 

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിനും വിവിധ കോടതികളിൽ മൊഴി രേഖപ്പെടുത്താൻ സഹായിക്കുന്നതിനുമായി ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ് എന്നിവരുടെ പാനൽ തയ്യാറാക്കുന്നു. കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവരും കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുളളവരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അവസാന തിയ്യതി ഒക്ടോബർ 20 . വിലാസം :ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 . കൂടുതൽ വിവരങ്ങൾക്ക്: 0495 2378920.

 

 

 

 

ജലവിതരണം മുടങ്ങും

 

പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ കുഴലിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്നും നാളെയും (ഒക്ടോബർ 3 ,4) ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം പൂർണ്ണമായി മുടങ്ങുമെന്ന് പെരുവണ്ണാമൂഴി സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

 

 

 

 

 

പരിശീലനം നടത്തും

 

കൃഷി ലാഭകരമാക്കാൻ ശാസ്ത്രീയ മണ്ണു പരിപാലന മുറകൾ എന്ന വിഷയത്തിൽ വേങ്ങേരി കാർഷിക സർവകലാശാല വിജ്ഞാന വിപണന കേന്ദ്രത്തിൽ ഒക്ടോബർ 10 ന് 40 കർഷകർക്ക് പരിശീലനം നടത്തുന്നു. ഒക്ടോബർ 6 ന്‌ മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9188223584

 

 

 

 

അഭയകിരണം അപേക്ഷ ക്ഷണിച്ചു

 

ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം.

 

 

 

പരസ്യ ലേലം

 

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ വടകര പോലിസ് സ്റ്റേഷൻ വളപ്പിലുളള പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഒക്ടോബർ 26 ന് പകൽ 11 മണിക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0496 2523031

 

 

 

 

 

പരിശീലന പരിപാടി

 

ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 14 ,15 തീയതികളിലായി ശുദ്ധമായ പാലുല്പാദനം എന്ന വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. ഒക്ടോബർ 11 ന് വൈകിട്ട് 5 മണിക്ക് മുൻപായി dd-dtc-kkd.dairy@kerala.gov.in ഇ- മെയിലിൽ രജിസ്റ്റർ ചെയ്യണം .കൂടുതൽ വിവരങ്ങൾക്ക് : 0495 2414579

 

 

 

മരം ലേലം

 

കോഴിക്കോട് സിറ്റി ഡിഎച്ച് ക്യൂ കോമ്പൗണ്ടിൽ മുറിച്ചിട്ട മരം ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഡി എച്ച് ക്വൂ മാലൂർകുന്നിൽ വെച്ച് പുനർലേലം ചെയ്തു വിൽപ്പന നടത്തുന്നു.

 

 

 

 

അഭിമുഖം നടത്തുന്നു

 

കോഴിക്കോട് നിർഭയ ഷെൽട്ടർ ഹോമിൽ കരാർ അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് പാർട്ട് ടൈം തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

 

 

 

അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലയിൽ വിവിധ കോടതികളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഒഴിവു വരുന്ന 8 അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 13.