കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 10ന് രാവിലെ 10 ന് നടത്തും. 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി  തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.  കൂടൂതൽ വിവരങ്ങൾക്ക്: 9446529467/ 9447013046, 04712329539, 2327707