സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, വിദ്യാർഥികൾ, യാത്രക്കാരായിട്ടുള്ള സ്ത്രീകൾ എന്നിവർക്കായിട്ടുള്ള സുരക്ഷിത താമസത്തിനായി ‘വനിതാ മിത്രം കേന്ദ്രം’ ആരംഭിക്കുന്നതിന് 15,000 ചതു.അടിയിൽ കുറയാതെ വലിപ്പമുള്ള 60 മുതൽ 100 പേരെ വരെ ഉൾക്കൊള്ളാവുന്നതുമായ മുറികൾ തിരിച്ചുള്ള കെട്ടിടം ആവശ്യമുണ്ട്. ഇത്തരത്തിലുള്ള കെട്ടിടം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ 15 ദിവസത്തിനകം വനിതാ വികസന കോർപ്പറേഷൻ മേഖലാ ഓഫീസ്, ഗ്രൗണ്ട് ഫ്‌ളോർ, കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ്, ട്രാൻസ്‌പോർട്ട് ഭവൻ, അട്ടക്കുളങ്ങര പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2328257 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് മേഖലാ മാനേജർ അറിയിച്ചു.