‘ഗുഡ് മോർണിംഗ്’ ഇടവേള ഭക്ഷണ വിതരണ പദ്ധതിക്ക് കൊയിലാണ്ടി ന​ഗരസഭയിൽ തു‌ടക്കമായി. നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെയുള്ള അയ്യായിരം വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ദിശ’യുടെ ഭാഗമായാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. കാനത്തിൽ ജമീല എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പുളിയഞ്ചേരി യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥ ഷൈനി റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ടി.പി ശൈലജ, ബവിത, രമേശൻ വലിയാട്ടിൽ, പി.ടി.എ പ്രസിഡന്റ് കെ.കെ പ്രബീഷ്, സ്കൂൾ ലീഡർ നിരഞ്ജൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സുപർണ ചാത്തോത് നന്ദിയും പറഞ്ഞു