എടവക ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദ്വാരക, പാലമൊക്ക്, എള്ളു മന്ദം, ഒരപ്പ് പ്രദേശങ്ങളിൽ സ്ഥാപിച്ച നാല് ലോ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ അഹമ്മദ്കുട്ടി ബ്രാൻ, സി.സി. സുജാത, കെ. ഷർഫുന്നീസ, വിനോദ് തോട്ടത്തിൽ, ഷിൽ സൺ കോക്കണ്ടത്തിൽ, ഗിരിജ സുധാകരൻ, ഫാ. ഷാജി മുളകുടിയാങ്കൽ, വി.സി. അഷറഫ്, ഷെബീർ മുതുവോടൻ, കെ.എം. അഗസ്റ്റിൻ, വി.പി. റെജി, എം. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
