അധ്യാപക നിയമനം

മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് അനുബന്ധിച്ച് പ്രവര്‍ത്തി ക്കുന്ന ഗവണ്‍മെന്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക (ജൂനിയര്‍) നിയമനം നടത്തുന്നു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒക്ടോബര്‍ 18 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസ യോഗ്യത, ജോലിയിലുള്ള മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935 241322

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിന്റെ കീഴില്‍ ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 11 ന് രാവിലെ 11 ന് മീനങ്ങാടി പോളിടെക്‌നിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 247420.

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച്ച ഒക്ടോബര്‍ 11 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 247420.