കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ്, വയനാട് ജില്ലാ സീതാലയം-ആയുഷ്മാന്‍ ഭവ പദ്ധതികള്‍ സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ആറാട്ടുതറ പി.കെ.വി ഷെല്‍ട്ടര്‍ ഹോമില്‍ നടന്ന പരിപാടി മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു.
ഷെല്‍ട്ടര്‍ ഹോം പ്രസിഡന്റ് ഗീത ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച യോഗ പരിശീലനത്തിന് പി.പി. അശ്വതി നേതൃത്വം നല്‍കി. ”വിഷാദവും ഉല്‍ക്കണ്ഠയും ഒഴിവാക്കാം മാനസികാരോഗ്യം നേടാം” എന്ന വിഷയത്തേക്കുറിച്ച് ലേഡി സൈക്കോളജിസ്റ്റ് എം.ടി. ജിന്‍ഷ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. സീതാലയം എം.ഒ, എന്‍.എ.എം ഡോ. നിഖില ജയരാജ്, തവിഞ്ഞാല്‍ എം.ഒ ഡോ. മഞ്ജുഷ ഷാലറ്റ് തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അന്തേവാസികളുടെ വിവിധ കലാപരിപാടികളും നടന്നു. സീതാലയം കണ്‍വീനര്‍ ഡോ. വി. ബീന ജോസ്, സൂപ്രണ്ട് ആല്‍ഫിന്‍ കെ വിന്‍സെന്റ്, കൗണ്‍സിലര്‍ വി.എസ്. സോന വിന്‍സെന്റ്, സീന വര്‍ഗീസ്, സെക്രട്ടറി പി.വി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.