ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന ജനകീയ ശുചീകരണം തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയിലെ വെള്ളപ്പൊക്ക ബാധിതമായ എല്ലാ പഞ്ചായത്തുകളിലെയും ശുചീകരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വീടുകള്‍, പബ്ലിക് ഓഫീസുകള്‍ തുടങ്ങിയവയാണ്  നേതൃത്വത്തില്‍ ജനകീയപങ്കാളിത്തത്തോടെ ശുചീകരിക്കുന്നത്.
റോഡുകള്‍ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരിച്ചു വരുന്നത്. റോഡിലെ ചെളിയും മാലിന്യങ്ങളും നീക്കുന്നതിന് ജെസിബി ഉള്‍പ്പെടെ വലിയ സന്നാഹം ആവശ്യമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകേരളം മിഷന്റെ വലിയ പിന്തുണയുണ്ടെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പറഞ്ഞു. ബ്ലീച്ചിംഗ് പൗഡര്‍, ക്ലീനിംഗിനുള്ള വാട്ടര്‍ പ്രഷര്‍ പമ്പുകള്‍ തുടങ്ങിയവ ഹരിതകേരളം മിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് 10 പ്രഷര്‍ പമ്പുകള്‍ ജില്ലയിലേക്ക് ശുചീകരണത്തിനായി എത്തിക്കും.
റാന്നിയില്‍ രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ശുചീകരണം ആരംഭിച്ചു. റാന്നി താലൂക്കിലെ തദ്ദേശസ്ഥാപന അധ്യക്ഷ•ാരുടെ യോഗം ഇതിനു മുന്നോടിയായി എംഎല്‍എ വിളിച്ചു ചേര്‍ത്ത് ശുചീകരണ പദ്ധതിക്കു രൂപം നല്‍കിയിരുന്നു. ഹരിതകേരളം മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പോളിടെക്‌നിക്കിലെ എന്‍എസ്എസ് വോളന്റിയേഴ്‌സ്, സിഎസ്‌ഐയുടെ യൂത്ത് വോളന്റിയേഴ്‌സ് തുടങ്ങിവര്‍ എല്ലാം ചേര്‍ന്ന് റാന്നിയിലെ പബ്ലിക് ഓഫീസുകള്‍ എല്ലാം ശുചീകരിച്ചു. ടൗണ്‍ കേന്ദ്രീകരിച്ചുള്ള വീടുകള്‍ എല്ലാം ഉടമസ്ഥര്‍ തന്നെ ശുചീകരിച്ചു വരുന്നു
  ആറ•ുള ടൗണ്‍ കേന്ദ്രീകരിച്ച് ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. വെള്ളം പൂര്‍ണമായി ഇറങ്ങാത്തതിനാല്‍ ഉള്‍പ്രദേശങ്ങളിലേക്ക് ശുചീകരണത്തിനായി പോകുന്നതിന് കഴിഞ്ഞില്ല. ആറ•ുളയിലെ വെള്ളം ഇറങ്ങിയിട്ടുള്ള ഉള്‍പ്രദേശങ്ങളിലേക്ക് ശുചീകരണത്തിനായി ഇന്ന്(23) 200 സന്നദ്ധപ്രവര്‍ത്തകര്‍ ഇറങ്ങും. ആറ•ുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോയിപ്രം എന്നീ നാലു പഞ്ചായത്തുകളിലായിരിക്കും ശുചീകരണം നടത്തുക. ഇരവിപേരൂര്‍ പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
തിരുവല്ല താലൂക്കിലെ വെള്ളപ്പൊക്ക ബാധിതമായ പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം എന്നിവിടങ്ങളില്‍ പൂര്‍ണമായും വെള്ളം ഇറങ്ങിയിട്ടില്ല. പെരിങ്ങര പഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര മൗണ്ടന്‍ എന്‍ജിനിയറിംഗ് കോളജിലെ 30 അംഗ ടീം ഇന്ന് എത്തും. ഇവര്‍ നാലു ദിവസം ഇവിടെ താമസിച്ച് ശുചീകരണം നടത്തും. വെള്ളക്കെട്ടുള്ള പഞ്ചായത്തിനെ എങ്ങനെ ശുചീകരിക്കാം എന്നതിന് മാതൃകയായി പെരിങ്ങരയെ എടുക്കും.
കോന്നിയില്‍ ശുചീകരണം പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ്. ഹരിതകേരളം മിഷന്‍ ടീം എവേക്ക് ടീം എന്നിവ കോന്നിയിലെ ശുചീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം പങ്കാളിയായി. ഇതിനു പുറമേ അടൂര്‍ പോലീസ് ക്യാമ്പ് ടീം, ഫയര്‍ഫോഴ്‌സ് ടീം തുടങ്ങിയവയും ശുചീകരണം നയിച്ചു വരുന്നു.