ഗവ. ഐ.ടി.ഐ ചാക്കയിൽ ഡൽഹി ആസ്ഥാനമായിട്ടുള്ള ഗ്ലോബൽ പീസ് ഫൗണ്ടേഷൻ ലഹരി നിർമാർജന ബോധവൽക്കരണ സമിനാർ സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. ഡോ. സോണിയ മൽഹാർ (ഗ്ലോബൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി) അധ്യക്ഷത വഹിച്ചു. ചാക്ക ഐ.ടി.ഐ പ്രിൻസിപ്പാൾ ഷമ്മി ബേക്കർ. എ, എം.എൽ.എ എം. വിൻസന്റ്, പി. അശോക് കുമാർ, അജയ് ദേവ്, പി.ടി.എ പ്രസിഡന്റ് സുന്ദരം, സ്റ്റാഫ് സെക്രട്ടറി ജയകുമാർ. കെ എന്നിവർ പങ്കെടുത്തു.