ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യുവ ഉത്സവ് – 2022 സംഘടിപ്പിച്ചു. സാഹിത്യകാരൻ യു.കെ കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതലമുറ ഒന്നിച്ചു നിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹോളി ക്രോസ്സ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ യൂത്ത് ഓഫീസർ സനൂപ്. സി അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹിത്യകാരൻ അനു പാട്ട്യം മുഖ്യപ്രഭാഷണം നടത്തി.

സാഹിത്യകാരൻ നൗഷാദ് പി എ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നവനീത് കെ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷൈനി ജോർജ് സ്വാഗതവും എൻ.വൈ.കെ വളണ്ടിയർ ജ്യോത്സ്ന കെ. വൈ നന്ദിയും പറഞ്ഞു.