അസാപ് കേരളയുടെ നൈപുണ്യവികസന കോഴ്സുകളിലൊന്നായ ഫിറ്റ്നസ് ട്രെയിനർ കോഴ്സിൻ്റെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ക്യാംപസിൽ നടന്ന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ട്രീസ പാറക്കൽ അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് മേധാവി (നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി )
ശ്രീജിത്ത് പി എ, തൃശൂർ ജില്ല പ്രോഗ്രാം മാനേജർ (അസാപ് കേരള ) ടിയാരാ സന്തോഷ്, പ്രോഗ്രാം മാനേജർ (ടെക്നിക്കൽ കോഴ്സുകൾ അസാപ് കേരള തൃശൂർ ജില്ല )
രാകേഷ് കെ വി തുടങ്ങിയവർ സംസാരിച്ചു. ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള പരിശീലന പുസ്തകങ്ങൾ ചടങ്ങിൽ എംഎൽഎ വിതരണം ചെയ്തു.