കോട്ടയം,ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം എൻ ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വിമുക്തി കൗൺസിലറും സിവിൽ എക്‌സൈസ് ഓഫീസറുമായ ബെന്നി സെബാസ്റ്റ്യൻ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ലഹരിയും വിദ്യാർത്ഥി സമൂഹവും എന്നാ വിഷയത്തിൽ സംവാദവും നടന്നു. പരിപാടിയിൽ 700 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
കോട്ടയം ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മണിയംകുന്ന് സെന്റ് ജോസഫ്സ് യു.പി സ്‌കൂളിൽ ‘അരുത് ലഹരി’ പദ്ധതിയുടെ ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഈരാറ്റുപേട്ട എ.എസ്.ഐ ബിനോയ് തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് ക്ലാസ്സുകൾ നയിച്ചു.അധ്യാപകരും രക്ഷിതാക്കളും കുട്ടികളും സെമിനാറിൽ പങ്കെടുത്ത് ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. പ്രോഗ്രാം കോർഡിനേറ്റർ സിറിൾ സെബാസ്റ്റ്യൻ, പ്രഥമാധ്യാപിക സിസ്റ്റർ സൗമ്യ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മോനിപള്ളി എൻ.എസ്.എസ് ഗവൺമെന്റ് സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പി.ടി എ. പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂളിൽ നടന്ന ചിത്രരചന മത്സരത്തിൽ സമ്മാനർഹരായ ഏഞ്ജൽ സോജൻ, ജിയോൻ ജോമോൻ എന്നിവർക്ക് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രഥമാധ്യാപികയുടെ ചുമതലയുള്ള ലൈബി സ്റ്റീഫൻ, ടിൻസി തോമസ് എന്നിവർ പങ്കെടുത്തു.