2022-23 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിനുള്ള  രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക് ഓൺലൈൻ ആയി  ഒക്ടോബർ 15 വരെ നിർദ്ദിഷ്ട ടോക്കൺ ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് ഒടുക്കിയ ശേഷം അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി പ്രവേശനം ലഭിച്ച കോളേജുകളിൽ 2022 ഒക്ടോബർ 15 നകം പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.