സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 50 ശതമാനം മാർക്കോടുകൂടിയ ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 13ന് മുമ്പായി തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും, പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്. കേരള സർവകലാശാലയുടെ കീഴിൽ AICTE അംഗീകാരത്തോടെയാണ് കോഴ്സുകൾ നടത്തുന്നത്. കൂടൂതൽ വിവരങ്ങൾക്ക്: 9446529467/ 9447013046, 04712329539, 2327707.
