വയോജന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പനമരം നവജ്യോതി വൃദ്ധ സദനത്തില്‍ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രിയ സേനന്‍ മുഖ്യ പ്രഭാഷണം നടത്തി. ഫിസിയോ തെറാപ്പിസ്റ്റ് സി.ബിന്ദു ക്ലാസ്സ് എടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.പി.ദിനീഷ്, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, പാലിയേറ്റിവ് കോര്‍ഡിനേറ്റര്‍ എസ്. സ്മിത, ഡോ. ഇ സി കെ രമേശ്, ഡോ. ഓസ്റ്റിന്‍, സിസ്റ്റര്‍ ഷീന്‍ മരിയ, ജോസി ജോസഫ്, ഒഫ്ത്താല്‍മിക്ക് കോര്‍ഡിനേറ്റര്‍ ബിന്ദു വി സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു. വയോജന വാരത്തിന്റെ സമാപന പരിപാടികള്‍ ബത്തേരി അസംപ്ഷന്‍ നഴ്‌സിംഗ് സ്‌കൂളില്‍ ഒക്ടോബര്‍ 14 ന് രാവിലെ 11 ന് നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിക്കും.