2022 -23 സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മണ്ഡല തല അവലോകന യോ​ഗം ചേർന്നു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.

സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ പുരോഗതി മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി.കെ സുധിഷ് കുമാർ അവതരിപ്പിച്ചു. നിർവ്വചിക്കപ്പെട്ട ടാർജറ്റിന്റെ 49% കെെവരിക്കാൻ കൊയിലാണ്ടി നിയോജകമണ്ഡലത്തിന് സാധിച്ചു. മണ്ഡലത്തിലുൾപ്പെട്ട പഞ്ചായത്തുകളിലെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രസിഡന്റുമാർ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ സംരംഭങ്ങളുടെ സാധ്യതയും അവർക്ക് വേണ്ടി വ്യവസായ വാണിജ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും യോ​ഗം ചർച്ച ചെയ്തു.