ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ കീഴിൽ വരുന്ന ഘടക പദ്ധതികൾ നടപ്പിലാക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 20.
കൂടുതൽ വിവരങ്ങൾക്ക്: 0495-2371254
————————————————————————————————————————————————–
കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജിൽ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിൽ ഒ ബി എച്ച് വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാർത്ഥികൾ ഒക്ടോബർ 13 ന് ഉച്ച്ക്ക് 2 മണിക്ക് മുൻപായി വകുപ്പ് തലവന് അപേക്ഷ സമർപ്പിക്കണം
————————————————————————————————————————————————-
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതി ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ് എക്സിക്യൂട്ടിവ്‌ എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ എസ് സി, എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9072668543, 9072600013 
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് പരിശീലകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഒക്ടോബർ 17 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0496 2612454, 9846167970