മുൻഗണന റേഷൻ കാർഡുകൾക്കുളള ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അർഹത സംബന്ധിച്ച് പഞ്ചായത്ത്/മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സെക്രട്ടറിമാർ തന്നെ സാക്ഷ്യപ്പെടുത്തണം.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടിച്ചർ മാത്തമാറ്റിക്സ്(മലയാളം മീഡിയം)(കാറ്റഗറി നമ്പർ 069/2020) തസ്തികയിലേക്ക് 31.12.2021ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തു കഴിഞ്ഞതിനാൽ പ്രസ്തുത റാങ്ക് പട്ടിക 29.09.22 തിയതിയിൽ ഇല്ലാതായെന്ന് പി എസ് സി അറിയിച്ചു.
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ ഒക്ടോബർ 14 ന് പരിശീലനം നൽകുന്നു. മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് :0491 2815454,9188522713