പരിശീലന നെറ്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

കിണാശ്ശേരി ജി വി എച്ച് എസിലെ  കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുതിയ സംവിധാനം ഒരുങ്ങി. തുറമുഖം മ്യൂസിയം പുരാവസ്തു  വകുപ്പ് മന്ത്രി  അഹമ്മദ് ദേവർ കോവിൽ  ക്രിക്കറ്റ് പരിശീലന നെറ്റിന്റെ  ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച നെറ്റിൽ കുട്ടികളോടൊപ്പം  മന്ത്രി ക്രിക്കറ്റ് കളിച്ചത് വിദ്യാർഥികൾക്ക് ഏറെ ആവേശമായി.

എംഎൽഎ ഫണ്ടിൽ നിന്നും ശാസ്ത്രലാബ് ഡിജിറ്റലൈസേഷന് എട്ടു ലക്ഷം രൂപ കിണാശ്ശേരി സ്കൂളിന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണ പ്രവർത്തനം നടന്നു വരുന്നതിന്റെ ആഹ്ലാദം വിദ്യാർഥികൾ മന്ത്രിയുമായി പങ്കുവെച്ചു.വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ, സ്കൂൾ പ്രധാനാധ്യാപിക റീന, രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികൾ, സ്കൂൾ പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.