സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം മാറ്റിവച്ച മലമ്പുഴ ബ്ലോക്ക് ക്ഷീരസംഗമം ഒക്‌ടോബര്‍ 17 ന് രാവിലെ 10ന് മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. മലമ്പുഴ ബ്ലോക്ക് ക്ഷീരസംഘങ്ങളുടെയും ക്ഷീരവികസനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 15 ന് രാവിലെ എട്ട് മുതല്‍ ആനക്കല്ലില്‍ കന്നുകാലി പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് ക്ഷീരസംഗമ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
