സർക്കാർ/അർദ്ധസർക്കാർ,  പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമുള്ള ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഖാദി ബോർഡിന്റെ ഉല്പാദനകേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ ഖാദി മാർക്ക് ലേബൽ പതിപ്പിച്ചതുമായ ഖാദി തുണിത്തരങ്ങൾ വാങ്ങാം. സ്റ്റോർ പർച്ചേയ്‌സ് മാനുവലിലെ ഖണ്ഡിക 9(23) ൽ ഇളവ് വരുത്തിയാണ്  ഉത്തരവിറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഖാദിയുടെ പ്രചാരണാർത്ഥം ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും മറ്റ് സർക്കാർ ഓഫീസുകളിലും ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങണമെന്ന ഖാദി ബോർഡിന്റെ അഭ്യർത്ഥന സർക്കാർ അംഗീകരിയ്ക്കുകയായിരുന്നു.