കൊച്ചി: പ്രളയക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 22 പേര്‍ക്ക്. കണയന്നൂര്‍, മൂവാറ്റുപുഴ, ആലുവ താലൂക്കുകളില്‍ അഞ്ചു വീതവും പറവൂരില്‍ ആറും കോതമംഗലത്ത് ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി, കുന്നത്തുനാട് താലൂക്കുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
