എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി മത്സരപരീക്ഷാ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഉപ്പളം റോഡിലെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 17ന് പരിശീലനം ആരംഭിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ 0471-2462654 എന്ന നമ്പറിലോ അവരവർ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടണം.