സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് നാളെ (ഒക്ടോബർ 13) കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കവടിയാർ നിന്നും സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് കായിക താരങ്ങളും ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥികളും പങ്കെടുക്കുന്ന ദീപശിഖാ പ്രയാണം സംഘടിപ്പിക്കും.

പരിപാടികളുടെ ഉദ്ഘാടനം രാവിലെ ഏഴിനു കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ചടങ്ങിൽ എം.എൽ.എമാരായ അഡ്വ. ജി. സ്റ്റീഫൻ, അഡ്വ. വി. കെ. പ്രശാന്ത്, ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ കെ.എം ബീനാമോൾ, ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി ലേഖ എന്നിവർ പങ്കെടുക്കും. ദീപശിഖാപ്രയാണം അശ്വതി തിരുനാൾ ഗൗരി ലക്ഷമിഭായി തമ്പുരാട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.