സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ശിശുസംരക്ഷണ ഉദ്യോഗസ്ഥര്‍ക്കായി ”കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ കണ്ടെത്താം” എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ. ഷാജി ക്ലാസെടുത്തു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ വൈശാഖ് എം ചാക്കോ, ഔട്ട് റീച്ച് വര്‍ക്കര്‍ കെ. രഞ്ജു എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ജീവനക്കാര്‍, കാവല്‍ പദ്ധതി ഉദ്യോഗസ്ഥര്‍, ഗവ. ചില്‍ഡ്രന്‍സ് ഹോം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
