അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായുള്ള മാനന്തവാടി താലൂക്ക്തല പരിപാടി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തി. തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പി. വിശ്വാസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ സന്ദേശം നല്‍കി. കെട്ടിടത്തിനുളളില്‍ അപകടമുണ്ടായാല്‍ പാലിക്കേണ്ട നടപടികള്‍, ദുരന്തനിവാരണ വര്‍ത്തനങ്ങള്‍, ഗ്യാസ് സിലിണ്ടര്‍ മുഖേന അഗ്‌നിബാധ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് ഫയര്‍ ആന്റ് റെസ്‌ക്യു ടീമിന്റെ നേതൃത്വത്തില്‍ മോക് ഡ്രില്ലുകള്‍ നടത്തി. ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ എം.സി. രാകേഷ്, സുജിത്ത് ജോസി, സ്‌കൂള്‍ ഡി.എം ക്ലബ് അംഗങ്ങള്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.