കുടുംബശ്രി ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള നൈപുണ്യ വികസന പരിശീലനം മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ അസാപ്പ് സ്‌കില്‍ പാര്‍ക്കില്‍ ആരംഭിച്ചു. അസാപ്പും ടാറ്റ പവറും സംയുക്തമായി നടത്തുന്ന 3 ദിവസത്തെ പരിശീലനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, എ.ഡി.എം.സി വാസു പ്രദീപ്, വാര്‍ഡ് മെമ്പര്‍ ലിസ്സി ജോണ്‍, അസാപ്പ് ഡിപിഎം എസ്. ശ്രീരഞ്ജ് , സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ പ്രിയ വീരേന്ദ്രകുമാര്‍, വത്സ മാര്‍ട്ടിന്‍, ഡോളി ഫ്രാന്‍സിസ്, സി.എന്‍ സജിന, ടാറ്റ പവര്‍ ഇന്‍ ചാര്‍ജ് കെ.കെ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍ മേളയും സംഘടിപ്പിക്കും.
